Search
Close this search box.

പഴകുറ്റി വെമ്പായം റോഡ് അടിയന്തിരമായി പണി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണം : ആനാട് ജയൻ

IMG-20230209-WA0025

നെടുമങ്ങാട് : പഴകുറ്റി വെമ്പായം റോഡ് അടിയന്തരമായി പണി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തില്ലെങ്കിൽ കോൺഗ്രസ് റോഡ് തുറന്നു കൊടുക്കാൻ തയ്യാറാകുമെന്ന് മുൻ കെപിസിസി നിർവാഹ സമിതി അംഗം ആനാട് ജയൻ.

റോഡ് പണിയുടെ മറവിൽ റോഡിനു ഇരുവശവും ഉള്ള വയലേലകളും തണ്ണീർത്തടങ്ങളും നികത്തിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന നെടുമങ്ങാട് ആർടിഒയ്ക്കും തഹസീദാർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും ആനാട് ജയൻ ആവശ്യപ്പെട്ടു.

പഴകുറ്റി വെമ്പായം റോഡ് അടിയന്തരമായി പണി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നും റോഡ് പണിയുടെ മറവിൽ വയലുകളും തണ്ണീർതടങ്ങളും നികത്തുന്ന ഭൂമാഫിയക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂഴിമണ്ഡലം കമ്മിറ്റി പഴകുറ്റി ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വേട്ടംപള്ളി സനൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി തേക്കട അനിൽകുമാർ, കോൺഗ്രസ് വാമനാപുരം ബ്ലോക്ക് പ്രസിഡന്റ്‌ പുരുഷോത്തമൻ നായർ, കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ്‌ അരുൺകുമാർ, ഡിസിസി അംഗങ്ങളായ രഘുനാഥൻ നായർ, കല്ലിയോട് പ്രവീൺ, കെ ശേഖരൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ റ്റി അർജുനൻ, എസ് മുജീബ്, ഹുമയൂൺ, കബീർ, കല്ലിയോട് ഭുവനേന്ദ്രൻ, മുൻ ഗ്രാമ പഞ്ചായത്തു പ്രസിഡൻറ്റുമാരായ ആനാട് സുരേഷ്, പനവൂർ രാജശേഖരൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹാഷിം റഷീദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ അബിൻ, ഷീരജ്, നാരായണൻ, ഐഎൻടിസി മണ്ഡലം പ്രസിഡന്റ്‌ വേങ്കവിള ജയകുമാർ, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ വേട്ടംപള്ളി അനിൽ, പുത്തൻ പാലം ഷഹീദ്, മൂഴിസുനിൽ, കുളപ്പുള്ളി സുനിൽ, സതീഷ് കുമാർ, പത്മിനിയമ്മ, വേങ്കവിള ജയകുമാർ തുടങ്ങിയവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!