കിളിമാനൂർ : സമഗ്ര ശിക്ഷാ കേരളം ഭിന്നശേഷി കുട്ടികൾക്കായി ഫുട്ബോൾ മത്സരം ജില്ലാ തലത്തിൽ സംഘടിപ്പിച്ചു.
ജില്ലയിലെ 12 ബി ആർ സി കളിൽ നിന്ന് ടീമുകൾ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ ആർ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രോജക്ട് കോഡിനേറ്റർ എസ് ജവാദ് സ്വാഗതം പറഞ്ഞു.ജില്ലാ പ്രോഗ്രാം ഓഫീസർ ബി ശ്രീകുമാരൻ നന്ദി പറഞ്ഞു.
പാറശ്ശാല ബിആർസി ടീമിനെ 4-3 ന് തോൽപ്പിച്ചാണ് കിളിമാനൂർ ബിആർസി ജേതാക്കളായത്.അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ആർ ഷിബു, സംസ്ഥാന പ്രോഗ്രാം ഓഫീസർ ഷൂജാ എസ് വൈ , ഇന്ത്യൻ ഫുട്ബോൾ ടീമംഗം വി പി ഷാജി,സന്തോഷ് ട്രോഫി കേരള ക്യാപ്റ്റൻ അബ്ദുൾ നൗഷാദ്
എന്നിവർ ജേതാക്കളായ കിളിമാനൂർ ബി.ആർ സി യുടെ കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ബിപിസി സാബു വി ആർ, ട്രെയിനർ ഷാനവാസ് ബി,സ്പെഷ്യൽ എജുക്കന്മാരായ അനീഷ് എസ് എൽ കാർത്തിക് എം എസ് , വിശാഖ് ജി മോഹൻ , വിനോദ് കെ എസ് , സ്പെഷലിസ്റ്റ് അധ്യാപിക തനിമ എം എസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
വെള്ളായണി സ്പോർട്സ് ഹബ്ബ് ടർഫിൽ വച്ച് നടന്ന പരിപാടിയിൽ വിവിധ ബിആർസികളിൽ നിന്നായി അധ്യാപകർ, കുട്ടികൾ പരിശീലകർ , തുടങ്ങി 500 ൽ പരം പേർപങ്കെടുത്തു.