വയ്യാറ്റിൻകര – ചിന്താണികോണം – വട്ടപ്പച്ച റോഡിൻ്റെ ഉദ്ഘാടനം നടന്നു.

IMG-20230211-WA0060

2020-21 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി 2 കോടി രൂപ ചിലവിലാണ് രണ്ടര കിലോമീറ്റർ നീളത്തിൽ നാലര മീറ്റർ വീതിയിൽ റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്.

ഉദ്ഘാടന യോഗത്തിൽ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ എം.എൽ.എ ഒ .എസ് .അംബിക ഉദ്ഘാടനം നിർവ്വഹിച്ചു.

വാർഡ് മെമ്പർ പി.ഹരീഷ് സ്വാഗതവും പി.ഡബ്ല്യ.ഡി ഓവർസിയർ മുനീറ നന്ദിയും രേഖപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല, പി.ഡബ്ല്യൂ.ഡി എ.ഇ.ഇ.അജിത്കുമാർ, സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രദീപ്കുമാർ, ജനതാദൾ എസ്. ജില്ലാ സെക്രട്ടറി വല്ലൂർ രാജീവ്, പഞ്ചായത്ത് അംഗങ്ങളായ എസ്.സിബി, ഗിരിജകുമാരി, സുമ സുനിൽ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!