തിരുവനന്തപുരം: പഠനത്തിൽ വിദ്യാർത്ഥികൾ മാതൃഭാഷക്കൊപ്പം രാഷ്ട്രഭാഷാ പഠനത്തിനും പ്രാധാന്യം നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാതെ അതിൻ്റെ സമഗ്ര സാഹിത്യം ദേശീയ ഐക്യത്തിനായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടി ചേർത്തു.
ദേശീയ ഹിന്ദി അക്കാദമിയുടെ പ്രതിഭ മിലൻ പുരസ്ക്കാര വിതരണ ചടങ്ങിൻ്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി.വി.ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ വി.ജോയ് എം.എൽ.എ മുഖ്യാതിഥി ആയിരുന്നു.
രാഷ്ട്ര ഭാഷാ പ്രചരണ രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ കെ.ഈ കാർമ്മൽ മുഹമ്മ, സെൻ്റ് ജോസഫ്സ് പട്ടണക്കാട്, എസ്.എൻ.വിദ്യാമന്ദിർ കണ്ണൂർ എന്നീ സ്കൂളുകൾക്ക് പ്രതിഭാ മിലൻ പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു.
ഹിന്ദി പഠനത്തിൽ മികവ് പുലർത്തിയ 238 കുട്ടികൾക്ക് സ്കോളർഷിപ്പുകളും, 21 സ്കൂളുകൾക്ക് ജില്ലാതല പുരസ്ക്കാരങ്ങളും നൽകി ആദരിച്ചു.
കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, അക്കാദമി പ്രസിഡൻറ് ഡോ.എൻ.ജി ദേവകി, സെക്രട്ടറി ആർ വിജയൻ തമ്പി, ട്രഷറർ പള്ളിപ്പുറം ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.