സാംസ്ക്കാരിക സംഘടനകൾ വിദ്യാർത്ഥികളിൽ സാമൂഹിക ബോധം വളർത്തുന്നു : രാധാകൃഷ്ണൻ കുന്നുംപുറം

IMG-20230212-WA0012

വിദ്യാർത്ഥികളിൽ സാമൂഹ്യബോധം വളർത്തിയെടുക്കാൻ സാംസ്ക്കാരിക സംഘടനകൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു.

കാട്ടാക്കട, മാറനല്ലൂരിൽ ബാലവേദി മേഖലസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്ക് കലയും സാഹിത്യവും നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. ആധുനിക കാലത്തിന് അനുയോജ്യമായ പ്രചാരണരീതികൾ വഴി വിദ്യാർത്ഥി മനസ്സുകളിൽ നാടിനെ കുറിച്ചുള്ള അറിവുക വളർത്തിയെടുക്കാൻ ബോധപൂർവ്വം ശ്രമം ആരംഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സോന .വി.അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്.ചന്ദ്രബാബു, സുധീർഖാൻ, രജിത്ത്ബാലകൃഷ്ണൻ, ബിനു
തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!