നിരവധി മോഷണ കേസിലെ പ്രതി ആറ്റിങ്ങലിൽ അറസ്റ്റിൽ

eiKJSXJ20444

ആറ്റിങ്ങൽ : തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിലെ നിരവധി മോഷണ കേസുകളിലെ പ്രതി ആറ്റിങ്ങലിൽ അറസ്റ്റിൽ. മേൽതോന്നയ്ക്കൽ, മഞ്ഞമല, ഷാജിത മൻസിൽ മുഹമ്മദ്‌ അബ്ദുൽ ഹാദി(24) ആണ് അറസ്റ്റിലായത്.

ചാത്തൻപാറ മുസ്ലിം പള്ളി ഇമാമിന്റെ ബൈക്ക് മോഷണ കേസുമായി ബന്ധപെട്ടു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജി ബിനുവിന്റെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഐഎസ്എച്ച്ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ എഎസ്ഐ രാജീവൻ, സിപിഒ റിയാസ് തുടങ്ങിയവർ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിൽ ആലപ്പുഴയിൽ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ലോഡിജിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിക്ക് പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ കാർ മോഷണം, പാങ്ങോട് പോലീസ് സ്റ്റേഷനിൽ മൊബൈൽ മോഷണം, ചേർത്തല പോലീസ് സ്റ്റേഷനിലും മോഷണ കേസിലും പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!