പുതുശ്ശേരിമുക്ക് ആക്ഷൻ കൗൺസിൽ അനിശ്ചിതകാല സമരം ആരംഭിച്ചു

eiAVPJU26

കല്ലമ്പലം : അശാസ്ത്രീയ അലൈൻമെൻറ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുതുശ്ശേരിമുക്ക് ആക്ഷൻ കൗൺസിലിൻറെ ആഭിമുഖ്യത്തിൽ പുതുശ്ശേരിമുക്ക് ജംഗ്ഷനിൽ അനിശ്ചിതകാല സമര പ്രഖ്യാപനവും പ്രതിഷേധജ്വാലയും നടത്തി.

ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം വന്നതിനെത്തുടർന്ന് നിയമാനുസൃതം ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി നിരവധി സമരപരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയും നിയമാനുസൃതമായ ഹിയറിങ് നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടും അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു വിധമായ മറുപടികളും ലഭ്യമാകാത്ത സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരത്തിലേക്ക് നാട്ടുകാർ നീങ്ങുന്നതെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ മുഹമ്മദ് അൻസൽ പറഞ്ഞു.

ആക്ഷൻ കൗൺസൽ വൈസ് ചെയർമാൻ ഷാഫി നദ്‌വിയുടെ അധ്യക്ഷതയിൽ കൂടിയ അനിശ്ചിതകാല സമരപ്രഖ്യാപനം കരവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷിബുലാൽ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം ഷാജഹാൻ മുഖ്യപ്രഭാഷണവും കരവാരം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഉല്ലാസ് കുമാർ, സജീർ രാജകുമാരി, കരവാരം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലോകേഷ്, ജ്യോതി, അഡ്വ റഫീഖ്, എംഎം താഹ, അഭിലാഷ്, മജീദ് ഈരാണി, ഷൈജു, അഡ്വ അനിൽ കുമാർ, ഡോക്ടർ മൂസ കുഞ്ഞ്, ഇല്യാസ് മൂലക്കട,ഷാജഹാൻ കൈപ്പടകോണം, അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ മണിലാൽ സഹദേവൻ സ്വാഗതവും ചെയർമാൻ മുഹമ്മദ് അൻസൽ നന്ദിയും പറഞ്ഞു

സമ്മേളനാനന്തരം നാനൂറിൽൽപ്പരം സ്ത്രീപുരുഷന്മാർ പങ്കെടുത്ത് പന്തംകുളത്തി പ്രകടനം നടത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!