Search
Close this search box.

തോന്നയ്ക്കൽ ഗവ എൽ.പി.എസിൽ ഇംഗ്ലീഷ് കാർണിവൽ സംഘടിപ്പിച്ചു

eiSIKOZ5825

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ്.എസ്.കെ യുടെയും നേതൃത്വത്തിൽ ഗവൺമെൻറ് എൽപിഎസ് തോന്നയ്ക്കലിൽ ഫൺഫെയർ എന്ന പേരിൽ ഇംഗ്ലീഷ് കാർണിവൽ സംഘടിപ്പിച്ചു.

മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു.

പൊതുയോഗത്തോടെ ആരംഭിച്ച കാർണിവലിൽ ഫുഡ് കോർട്ട്, പെറ്റ് ഷോ ഗെയിംസ്, പ്ലാൻ്റ് നഴ്സറി ഷോപ്പ് ഉൾപ്പെടെ 16 ഓളം സ്റ്റാളുകൾ സംഘടിപ്പിച്ചിരുന്നു. ഇംഗ്ലീഷ് ആശയവിനിമയത്തിന് പ്രാധാന്യം നൽകിക്കൊണ്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ കാർണിവൽ വിജയമാക്കാൻ സാധിച്ചു.

പി.ടി.എ പ്രസിഡൻ്റ് ജതീഷ് തോന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മുരളീധരൻ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ലൈല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ, വാർഡ് അംഗങ്ങളായ തോന്നയ്ക്കൽ രവി, ബിന്ദു ബാബു, എസ്.എം.സി ചെയർമാൻ ജയചന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡൻറ് സുധീർ, രാഖി , ഹെഡ്‌മിസ്ട്രസ് എം.എസ് സജീന, കാർണിവൽ കൺവീനർ എസ്. രജനി എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!