വി.ടി.ഭട്ടതിരിപ്പാട് സ്മാരക നാടക പുരസ്ക്കാരം ആർട്ടിസ്റ്റ് സുജാതന് മന്ത്രി കെ.രാജൻ സമ്മാനിച്ചു.
ഇപ്റ്റ തൃശൂർ ജില്ലാ കമ്മിറ്റിയാണ് നവോത്ഥാന നായകനും എഴുത്തുകാരന്യമായ വി.ടി.ഭട്ടതിരിപ്പാടിന്റെ സ്മരണക്കായി പുരസ്ക്കാരം ഏർപ്പെടുത്തിയത്.
വൈലോപ്പിളി ഹാളിലാണ് അവാർഡ് വിതരണം നടന്നത്. ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി.വി. ബാലൻ, വി.ടി.വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.