ആറ്റിങ്ങൽ: നഗരസഭ വക വസ്തു വകകളുടെ 2023 – 24 സാമ്പത്തിക വർഷത്തേക്കുള്ള ലേലമാണ് ഫെബ്രുവരി 21 ചൊവ്വാഴ്ച്ച 11 മണിക്ക് ചേരുന്ന കൗൺസിൽ യോഗത്തിൽ നടക്കുന്നത്.
ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫെബ്രുവരി 20 തിങ്കളാഴ്ച്ച വൈകുന്നേരം 3 മണിക്ക് മുമ്പായി ക്വട്ടേഷനുകൾ നഗരസഭ ഓഫീസിൽ നൽകേണ്ടതാണ്. ലേലത്തിൽ പങ്കെടുക്കേണ്ടവർ അന്നേ ദിവസം രാവിലെ പത്തര മണിക്ക് മുമ്പായി നിരതദ്രവ്യ തുകയും ബാങ്ക് ഗ്യാരണ്ടിയും, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ബന്ധപ്പെട്ട സെക്ഷനിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ നഗരസഭ റവന്യു വിഭാഗത്തിൽ നിന്നും www.attingalmunicipality.in എന്ന വെബ് സൈറ്റിൽ നിന്നും അറിയാവുന്നതാണ്.
ലേലം കൊള്ളുന്ന നഗരസഭാ വക വസ്തുവകകളും, ഒടുക്കേണ്ട നിരതദ്രവ്യവും
1. മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഫീസ് പിരിവ്, പരസ്യ പ്രക്ഷേപണം, ടിവി പരസ്യ പ്രക്ഷേപണം
നിരതദ്രവ്യം – 75000
2. മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ
നിരതദ്രവ്യം – 15000
3. മാമം കന്നുകാലി ചന്ത
നിരതദ്രവ്യം – 20000
4. ആലംകോട് ചന്ത
നിരതദ്രവ്യം – 200000
5. അവനവഞ്ചേരി ചന്ത
നിരതദ്രവ്യം – 10000
6. ആറ്റിങ്ങൽ ചന്ത
നിരതദ്രവ്യം – 30000
7. മാമം സായാഹ്ന ചന്ത (മാമംചന്ത സ്ഥലത്തെ ചില്ലറ പിരിവ് )
നിരതദ്രവ്യം – 2000
8. വിളയിൽമൂല ചന്ത
നിരതദ്രവ്യം – 10000
9. കടമുറികൾ, ബങ്കുകൾ, മാർക്കറ്റ് സ്റ്റാളുകൾ എന്നിവ ഒഴിവുള്ളത്
നിരതദ്രവ്യം – 5000
10. മാമം മൈതാനത്തെ ഡ്രൈവിംഗ് പരിശീലനം
നിരതദ്രവ്യം – 10000
11. സ്ലോട്ടർ ഹൗസ്
നിരതദ്രവ്യം – 50000
12. പഴയ പത്ര മാസികകൾ (മുനിസിപ്പൽ ലൈബ്രറി, തുടർ വിദ്യാ കേന്ദ്രങ്ങൾ)
നിരതദ്രവ്യം – 500
13. വാഹന ടെമോൺസ്ട്രേഷൻ നടത്തുന്നതിനുള്ള ഫീസ് പിരിവ്
നിരതദ്രവ്യം – 10000