എ ഡേ വിത്ത് ഇംഗ്ലീഷ് പ്രോഗ്രാമുമായി ചെമ്പൂര് എൽപിഎസ്

eiRTDYJ56671

വ്യത്യസ്തവും വൈവിധ്യവുമായ പഠനാനുഭവങ്ങൾ ഒരുക്കുന്നതിൽ മികവാർന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഗവ: എൽപിഎസ് ചെമ്പൂരിൽ

ഒന്നാം ക്ലാസിലേയും രണ്ടാം ക്ലാസിലേയും കുട്ടികൾക്കായി എ ഡേ വിത്ത് ഇംഗ്ലീഷ് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.

പ്രഥമാധ്യാപിക ജാസ്മിൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പി ടി എ അംഗങ്ങളും, രക്ഷിതാക്കളും പങ്കെടുത്തു.

ഇംഗ്ലീഷ് ഭാഷയിൽ രസകരമായി ആശയവിനിമയം നടത്തുക, സ്വന്തം ചിന്തയിലുള്ള ആശയങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ അവതരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് എ ഡേ വിത്ത് ഇംഗ്ലീഷ് എന്ന പ്രോഗ്രാം സംഘടിപ്പിച്ചത്.

മൂന്നാം ക്ലാസിലേയും നാലാം ക്ലാസിലേയും കുട്ടികൾക്കായി കാർണിവൽ സഫാരി എന്ന പേരിൽ ഇംഗ്ലീഷ് കാർണിവൽ അണിയിച്ചൊരുക്കുന്ന പ്രവർത്തനങ്ങൾക്ക് മുന്നോടിയായാണ് ഒന്നാം ക്ലാസിലേയും രണ്ടാം ക്ലാസിലേയും കൂട്ടുകാർക്കായി എ ഡേ വിത്ത് ഇംഗ്ലീഷ് എന്ന പ്രോഗ്രാം സംഘടിപ്പിച്ചത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!