അതീതം 2023: ചിറകുകൾക്ക് പറയാനുള്ളത്- ലഹരിക്കെതിരെ ഭിന്നശേഷിക്കരുത്ത്

IMG-20230216-WA0049

കിളിമാനൂർ :ലഹരിക്കെതിരെ ഭിന്നശേഷിക്കരുത്തുമായി കുട്ടികൾ അരങ്ങിലെത്തി.

ചിറകുകൾക്ക് പറയാനുള്ളത് എന്ന നാടകത്തിൽ 19 ഭിന്നശേഷി കുട്ടിൾ ഉൾപ്പടെ 30 അഭിനേതാക്കളാണ് രംഗത്തെത്തിയത്.
സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സി യുടെയും ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് ലഹരി വിരുദ്ധ നാടകം സംഘടിപ്പിച്ചത്.

അതീതം 2023 പദ്ധതിയുടെ ഭാഗമായി മെഗാ ക്വിസ്സും ,കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ നിർത്താവിഷ്കാരവും സംഘടിപ്പിച്ചു.കിളിമാനൂർ രാജാ രവിവർമ്മ സ്മാരക സാംസ്കാരിക നിലയത്തിൽ പ്രത്യേകം ഒരുക്കിയ വേദിയിലാണ് കുട്ടികൾ നാടകം അവതരിപ്പിച്ചത്.

ഉൾചേർക്കൽ വിദ്യാഭ്യാസത്തിൻറെ ഭാഗമായി ലഹരിക്കെതിരെ കിളിമാനൂർ ബിആർസിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടം സമൂഹത്തിന് ഉത്തമ മാതൃകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ:ആന്റണി രാജു പറഞ്ഞു.

ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണൻ,കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി ആർ മനോജ്, സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാരായ ഷൂജ എസ് വൈ ,രശ്മി ടി എസ്, ജില്ലാ പ്രാഗ്രാം ഓഫീസർ ശ്രീകുമാരൻ ബി, ജനപ്രി നിധികളായ മെമ്പർനഹാസ് എ, ഡി രഞ്ജിതം, കൊട്ടറ മോഹൻ കുമാർ, സജീർ രാജകുമാരി, എ ഇ ഒ വി എസ് പ്രദീപ്, സിറ്റ്കൊ സെക്രട്ടറി രതീഷ് രവീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി വൈശാഖ് കെ എസ്, അതീതം പ്രോഗ്രാം കൺവീനർ ഷാനവാസ് ബി, പ്രഥമാധ്യാപകർ, കുട്ടികൾ, രക്ഷകർത്താക്കൾ, പൊതുജനങ്ങൾ തുടങ്ങി 750 ൽ അധികം പേർ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ ബേബി സുധ ടി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ വി ആർ സാബു സ്വാഗതം പറഞ്ഞു.ചിറയിൻകീഴ് താലൂക്ക് ടൂറിസം കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് ഇളമ്പ ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.

ക്വിസ് മാസ്റ്റർ അഖിൽ റാം മെഗ്ഗാക്വിസിന് നേതൃത്വം നൽകി.ഒന്നാം സ്ഥാനം കൊടുവഴന്നൂർ സർവീസ് സഹകരണ സംഘം,രണ്ടാം സ്ഥാനം പഴയ കുന്നുമ്മൽ സർവീസ് സഹകരണ ബാങ്ക് ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!