കഠിനംകുളം ഗവ എൽ.പി. സ്കൂളിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം നടന്നു.

IMG-20230217-WA0020

കഠിനംകുളം : കഠിനംകുളം ഗവ എൽ.പി. സ്കൂളിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം നടന്നു. ആഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവ്വഹിച്ചു. ജെമിനി സോഫ്റ്റ് വെയർ സൊലൂഷൻസ് മാനേജ്മെൻ്റിൻ്റെ സി.ആർ. എസ് ഫണ്ടിൽ നിന്നും 19.50 ലക്ഷം രൂപം ചെലവഴിച്ചാണ് ആഡിറ്റോറിയം നിർമ്മിച്ചത്.

കടുത്ത ചൂടിൽ അസംബ്ലി ചേരുന്നതുൾപ്പെടെയുള്ള സ്കൂൾ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ സ്കൂൾ വികസന സമിതിയും വാർഡ് മെമ്പർ ബി. കബീറും ചൂട്ടികാട്ടി കമ്പനിക്ക് നൽകിയ അപേക്ഷ പരിഗണിച്ച് ഓഡിറ്റോറിയം നിർമ്മിക്കാമെന്ന് കമ്പനി അറിയിക്കുകയായിരുന്നു.

കഠിനംകുളം പഞ്ചായത്ത് പ്രസിഡൻ്റ് അജിത അനി അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സൗദാബീവി സ്വാഗതം പറഞ്ഞു. ഓഡിറ്റോറിയം സമർപ്പണ പ്രഖ്യാപനം കമ്പനി ഡയറക്ടർ രഞ്ജിത് ഡാർവിൻ നിർവ്വഹിച്ചു.

പോത്തൻകോട് ബ്ലോക്ക് പ്രസിഡൻ്റ് ഹരിപ്രസാദ്, ആശാ മോൾ വി.എസ്, കബീർ ബി, സതീഷ് ഇവാനിയോസ്, സെയ്ദലവി ശിഹാബുദ്ദീൻ തങ്ങൾ, ലോറൻസ് ഫെർണാണ്ടസ്, ഗാന്ധിയൻ ഉമ്മർ, സ്കൂൾ വികസന സമിതി അംഗങ്ങൾ, സ്കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!