Search
Close this search box.

ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് യുവാവ് മരണപ്പെട്ടു, സംഭവം മുതലപ്പൊഴിയിൽ

eiDGEQ899453

മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് യുവാവ് മരണപ്പെട്ടു.

തിരുവനന്തപുരം കാര്യവട്ടം കൃഷ്ണഭവനിൽ ബാലകൃഷ്ണൻ ആശാരിയുടെ മകൻ മനേഷ് ബി (38) ആണ് മരണമടഞ്ഞത്.

ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു സംഭവം. ചൂണ്ട ഇടുന്നതിനിടെ മനേഷ് കടലിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.

ഉടൻതന്നെ കോസ്റ്റൽ പോലീസിന്റെയും പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പെയ്ൻ്റിംഗ് തൊഴിലാളിയായിരുന്നു മരണപ്പെട്ട മനേഷ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!