തോന്നയ്ക്കൽ എന്ന ഗ്രാമത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഒരു ഇടമാണ് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ.അതുകൊണ്ടുതന്നെ തോന്നയ്ക്കൽ സ്കൂളിന്റെ റിയാലിറ്റി ഷോ ഇരുകൈയും നീട്ടിയാണ് നാട്ടുകാർ സ്വീകരിച്ചത്.
വെള്ളിയാഴ്ച വേങ്ങോട് ജംഗ്ഷനിൽ ബിഗ് സ്ക്രീനിൽ ലൈവ് ടെലികാസ്റ്റിംഗ് കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ജില്ലാ ഡിവിഷൻ മെമ്പർ വേണുഗോപാലൻ നായർ, വാർഡ് മെമ്പർ തോന്നക്കൽ രവിഉൾപ്പെടെ യുള്ള ജനപ്രതിനിധികളും പിടിഎ എസ്. എം. സി പ്രതിനിധികളും നിരവധി നാട്ടുകാരും എത്തിച്ചേർന്നിരുന്നു.
2000 എസ്എസ്എൽസി ബാച്ച് ആണ് ലൈവ് ടെലികാസ്റ്റിംഗ് കാണുന്നതിനുള്ള സൗകര്യം ഒരുക്കിയത്. 1995, 1987 എസ്എസ്എൽസി കൂട്ടായ്മ വിവിധ ജംഗ്ഷനുകളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു.
വൈകുന്നേരം 5 :30 മുതൽ ഒരു ഉത്സവപ്രതീതി ജനിപ്പിക്കുന്ന തരത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആയിരുന്നു ഈ ഉദ്യമത്തിന് തുടക്കം കുറിച്ചത്.കാണാനെത്തിയവർക്ക് ഹെഡ്മാസ്റ്റർ സുജിത് എസ് നന്ദിയും പറഞ്ഞു.