ചാലംകോണം ഭദ്രകാളി ദേവി ക്ഷേത്രത്തിൽ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ഇന്ന് സമൂഹ പൊങ്കാലയോടെ തുടക്കമായി.
ക്ഷേത്ര മൈതാനിയിൽ മുന്നൂറിൽപ്പരം പൊങ്കാലകൾ നിറഞ്ഞുനിന്നത് ഏറെ ഭക്തിനിർഭരമായ കാഴ്ചയായിരുന്നു. ക്ഷേത്രമേൽശാന്തി പണ്ടാരയെടുപ്പിൽ ദീപം പകർന്നു.
തിങ്കളാഴ്ച രാത്രി നൃത്ത സന്ധ്യ നടനം മോഹനം, ചൊവ്വാഴ്ച രാത്രി നാടൻ പാട്ട് തെയ്യാട്ടക്കാവ് ബുധനാഴ്ച രാത്രി ഡാൻസ് മെഗാ ഷോ വ്യാഴാഴ്ച രാത്രി നാടകം ചക്രം വെള്ളിയാഴ്ച രാത്രി നൃത്തനാടകം മായാഭഗവതി.
കുംഭഭരണി ആയ ഫെബ്രുവരി 25 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കെട്ടുകാഴ്ചകളും ചെണ്ടമേളവും വ്യത്യസ്ത കലാരൂപങ്ങളും അടങ്ങിയ വിപുലമായ ഉത്സവ ഘോഷയാത്ര.