കടയ്ക്കാവൂർ : തലയ്ക്ക ടിച്ച് കൊ ലപ്പെടുത്താൻ ശ്രമിച്ചതിനുശേഷം ഒളിവിൽ പോയ പ്രതികളെ കടയ്ക്കാവൂർ പോലീസ് പിടികൂടി.
വക്കം നിലയ്ക്കാമുക്ക് ഇടി വീണ വിള വീട്ടിൽ ജയൻ(47), വിതുര ആനപ്പാ തുളസി വിലാസം വീട്ടിൽ വിജിത്ത്(37), ഒറ്റൂർ വെയിലൂർ മനീഷ് ഭവനിൽ മനീഷ്(37), എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
വക്കം നിലയ്ക്കാമുക്ക് പൂച്ചെടിവിള വീട്ടിൽ വിഷ്ണുവി(30)നെ നിലയ്ക്കാമുക്കിന് സമീപം വച്ച് തടഞ്ഞുനിർത്തി ക്രൂരമായി മ ർദ്ദിച്ച കേസിലാണ് അറസ്റ്റ്.
വിഷ്ണുവിന്റെ അമ്മയെ അസഭ്യം വിളിച്ചും ഭീഷണിപ്പെടുത്തിയതും വച്ചുള്ള വിരോധംആണ് അ ക്രമത്തിൽ കലാശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 5ന് രാത്രി 10 മണിയോടുകൂടി വിഷ്ണു ഗണപതിപ്പുര അമ്പലത്തിലേക്ക് പോകുന്ന സമയം വഴിയിൽ തടഞ്ഞുനിർത്തി ചുറ്റിക കൊണ്ടും പട്ടിക കൊണ്ടും തലയ്ക്ക ടിച്ച് ക്രൂരമായി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കുപറ്റിയ വിഷ്ണു താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
അ ക്രമത്തിനുശേഷം പ്രതികൾ പല സ്ഥലങ്ങളിലായി ഒളിവിൽ താമസിച്ചു വരികയായിരുന്നു. ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി വർക്കല ഡിവൈഎസ്പി മാർട്ടിന്റെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയതിലാണ് പ്രതികളെ പിടികൂടിയത്.
കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ മാഹീൻ , എഎസ്ഐമാരായ ജയപ്രസാദ്, രാജീവ്, ശെൽവൻ, എസ്.സി.പി. ഒമാരായ ജ്യോതിഷ് കുമാർ, അനീഷ്, അരുൺ, എന്നിവർ അടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.