GOTEC പദ്ധതി : ഇംഗ്ലീഷ് പരിപോഷണത്തിന് മികച്ച കാൽവയ്പ്പ്

IMG-20230221-WA0017

2022 – 23 അദ്ധ്യയന വർഷത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡിസ്ട്രിക് സെൻറർ ഫോർ ഇംഗ്ലീഷും (DCE), സംയുക്തമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ പദ്ധതികളിൽ ഒന്നാണ് GOTEC (Globel Opportunities Through English Communication) പദ്ധതി.

തിരുവനന്തപുരം ജില്ലയിലെ ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന 26 സ്കൂളുകളിൽ വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി നടപ്പാക്കിയ പദ്ധതിയാണിത്. ഡിസ്ട്രിക്ട് സെൻറർ ഫോർ ഇംഗ്ലീഷിന്റെ ചീഫ് ട്യൂട്ടറായി പ്രവർത്തിക്കുന്ന ഡോ മനോജ് ചന്ദ്രസേനൻ ഈ പദ്ധതിയുടെ കോർഡിനേറ്ററായി പ്രവർത്തിച്ചു വരുന്നു.

ആദ്യം തന്നെ ടി സ്കൂളുകളിലെ 2 അദ്ധ്യാപകർക്ക് വീതം റിസോഴ്സ് അദ്ധ്യാപകർ തയ്യാറാക്കിയ പ്രത്യേക മോഡ്യൂളനുസരിച്ചുള്ള പരിശീലനം നൽകി. തുടർന്ന് താല്പര്യമുള്ള 7, 8 ക്ലാസുകളിലെ ഇംഗ്ലീഷ് ക്ലബ്ബംഗങ്ങളിൽ നിന്നും 50 വിദ്യാർത്ഥികൾക്കാണ് GOTEC ന്റെ പരിശീലനം ലഭിച്ച അദ്ധ്യാപകർ, മോഡ്യൂൾ പ്രകാരമുള്ള 50 ക്ലാസുകൾ നൽകിയത്.

മാത്രമല്ല, വിദ്യാഭ്യാസ ഉപഡയറക്ടർ നിയോഗിച്ച റിസോഴ്സ് അദ്ധ്യാപകർ ടി സ്കൂളുകൾ സന്ദർശിച്ച് പരിപോഷണത്തിന് വേണ്ട നിർദ്ദേശങ്ങളും ക്ലാസ്സുകളും നൽകി.ഈ പദ്ധതിയിൽ പരിശീലനം ലഭിച്ച എല്ലാ വിദ്യാർത്ഥികൾക്കും GOTEC അംബാസ്സഡർ എന്നെഴുതിയ ബാഡ്ജും തയ്യാറാക്കി നൽകി. നിശ്ചിത ക്ലാസ്സുകൾ പൂർത്തീകരിച്ച ശേഷം സ്കൂൾ തലത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ച്ച വച്ച 26 സ്കൂളുകളിലേയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ആറ്റിങ്ങൽ കേന്ദ്രമാക്കിയും നെയ്യാറ്റിൻകര കേന്ദ്രമാക്കിയും സെമിഫൈനൽ മത്സരങ്ങൾ സംഘടിപ്പിച്ചു. അതിൽ വിജയിച്ച വിദ്യാർത്ഥികൾ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തു.

മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളിന് പ്രത്യേക പുരസ്കാരവും ടി പരിശീലനം പൂർത്തിയാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും കോഴ്സ് സർട്ടിഫിക്കറ്റുകളും സമാപന യോഗത്തിൽ നൽകി.

അടുത്ത അദ്ധ്യയന വർഷം മുതൽ ജില്ലാപഞ്ചായത്തിന് കീഴിൽ വരുന്ന ആകെ 76 സ്കൂളുകളിൽ ഇനിയുള്ള 50 സ്കൂളുകളെയും ഉൾപ്പെടുത്തി ഈ പദ്ധതി മുന്നോട്ടു കൊണ്ടു പോകുവാൻ തീരുമാനിച്ചിട്ടുണ്ട്.

നഗരപരിധിയിൽ നിന്നും മാറി ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഈ പദ്ധതി നടപ്പാക്കിയത്,വിദ്യാർത്ഥികളിൽ വലിയ ആവേശവും മാറ്റവുമാണ് സൃഷ്ടിച്ചത്. അത് ടി മത്സരങ്ങളിൽ വളരെ പ്രകടമാണ്.കൂടാതെ ഈ പദ്ധതിക്ക് വേണ്ടി സ്കൂൾ പി.ടി.എ കളുടെ ഭാഗത്തുള്ള പിന്തുണയും നിസ്സീമമാണ്. സ്കൂളുകളിൽ ഈ അദ്ധ്യയന വർഷം ക്ലാസുകൾ ലഭിച്ച വിദ്യാർത്ഥികൾക്ക് തുടർ ക്ലാസുകളും അടുത്ത അദ്ധ്യയന വർഷത്തിൽ, പുതിയ വിദ്യാർത്ഥികൾക്ക് നേരത്തെ തയ്യാറാക്കിയ മോഡ്യൂൾ അനുസരിച്ചുള്ള ക്ലാസുകളും നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്.

GOTEC അംബാസ്സഡർസിലൂടെ ഇംഗ്ലീഷ് ഭാഷ നൈപുണ്യം സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കുമെന്നതും അതിലൂടെ ആഗോളതലത്തിൽ നമ്മുടെ വിദ്യാർഥികൾക്കും അനന്തമായ സാധ്യതകൾ പ്രാപ്യമാകും എന്ന കാര്യത്തിലും യാതൊരു സംശയമില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!