ആറ്റിങ്ങൽ : ആറ്റിങ്ങൽ 18 ആം മൈലിൽ വാഹനാപകടം. ദേശീയ പാതയിൽ ഇന്ന് വൈകുന്നേരമാണ് സംഭവം.
ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ മാരുതി 800 കാർ മുന്നിലൂടെ പോയ വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിർദിശയിൽ വന്ന ഹോണ്ട ജാസ് കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മാരുതി 800 കാറിലെ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.