ആറ്റിങ്ങൽ :ചാത്തൻപാറയിൽ ബൈക്കും കെഎസ്ആർടി ബസ്സും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു.
ചാത്തൻപാറ സ്വദേശി ഷമീർ (32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണി കഴിഞ്ഞാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്ത് നിന്നും ചത്താൻപാറയിലേക്ക് ഷമീർ സഞ്ചരിച്ചു പോയ ബൈക്കും കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷമീറിനെ ആദ്യം ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നത് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു