ആറ്റിങ്ങൽ നഗരസഭ പതിനഞ്ചാം വാർഡിലെ അംഗനവാടി റോഡ് നിർമ്മാണം ആരംഭിച്ചു

IMG-20230223-WA0038

ആറ്റിങ്ങൽ നഗരസഭ പതിനഞ്ചാം വാർഡിലെ അംഗനവാടി റോഡ് നിർമ്മാണം ആരംഭിച്ചു.

എംഎൽഎ ഒ.എസ്.അംബികയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 5560000 രൂപ ചിലവിട്ടാണ് ഈ റോഡിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്നത്. താഴ്ച്ചയുള്ള സ്ഥലങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കും. 200 മീറ്റർ നീളത്തിലും മൂന്നര മീറ്റർ വീതിയിലും കോൺക്രീറ്റിൽ നിർമ്മിക്കുന്ന അംഗനവാടി റോഡ് പൂർത്തിയാവുന്നതോടെ ഇതിലൂടെ വാഹന ഗതാഗതവും സാധ്യമാവും. എംഎൽഎ ഒ.എസ്.അംബിക റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.

നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എം.താഹിർ സ്വാഗതം പറഞ്ഞു. മുൻ ചെയർമാൻ എം.പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ഷീജ, എ.നജാം, കൗൺസിലർമാരായ രാജഗോപാലൻപോറ്റി, ഒ.പി.ഷീജ, വിഎസ്.നിതിൻ തുടങ്ങിയവർ പങ്കെടുത്തു. നവഭാരത് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പ്രദീപ്കുമാർ യോഗത്തിന് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!