ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം ഈ മാസം 23 മുതൽ മാർച്ച് 3വരെ നടക്കും.
ഇന്ന് രാവിലെ 8 മണിക്ക് ക്ഷേത്രത്തിൽ നടന്ന കുറികുറിക്കൽ ചടങ്ങ് നടന്നു. ക്ഷേത്ര മേൽശാന്തിയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര ഭണ്ഡാരപ്പിള്ള സ്ഥാനീയൻ ജയകുമാർ താളിയോലയിൽ നീട്ടെഴുതി പൊന്നറ കുടുംബത്തിലെ അംഗത്തിന് കൈമാറിയാണ് കുറികുറിക്കൽ ചടങ്ങ് നിർവഹിച്ചത്.
മാർച്ച് 3ന് വൈകിട്ടാണ് കാളിയൂട്ടിലെ നിലത്തിൽപ്പോരും ദാരികനിഗ്രഹവും അരങ്ങേറുന്നത്.
മാർച്ച് 25നാണ് പത്ത് നാൾ നീണ്ടുനിൽക്കുന്ന മീന ഭരണി മഹോത്സവം സമാപിക്കുന്നത്.