ആറ്റിങ്ങൽ ഗവ കോളേജ് യൂണിയന്റെയും, ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെനന്റിന്റെയും നേതൃത്വത്തിൽ കായികമേള സംഘടിപ്പിച്ചു

IMG-20230224-WA0007

ആറ്റിങ്ങൽ: ഗവൺമെന്റ് കോളേജ് യൂണിയന്റെയും, ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെനന്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വാർഷിക കായികമേളയുടെ ഉദ്ഘാടനം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോ. സെക്രട്ടറി ബിനീഷ് കോടിയേരി നിർവഹിച്ചു.

പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.എസ്.അനിത അധ്യക്ഷയായിരുന്നു. സ്റ്റാഫ് അഡ്വൈസർ ഡോ. പ്രദീപ്കുമാർ, കോളേജ് യൂണിയൻ കൗൺസിലർ വിജയ് വിമൽ, ജനറൽ സെക്രട്ടറി അമൽ രാജ് സ്പോർട്സ് ക്ലബ് സെക്രട്ടറി വിഷ്ണു. വി എന്നിവർ സംസാരിച്ചു. ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ അരുൺ ദേവ് സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ സുർജിത്ത് നന്ദിയും രേഖപ്പെടുത്തി. രണ്ടുദിവസം നീണ്ടുനിൽക്കുന്ന കായികമേളയിൽ ഡിപ്പാർട്ട്മെന്റ് തലത്തിൽ വിദ്യാർഥികൾ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!