ഇടവയിൽ ഇടയിലവീട് കാവിന് തീ പിടിച്ചു

eiZJDEZ16530

ഇടവ തകിടി ക്ഷേത്രത്തിന് സമീപമുള്ള ഇടയിലവീട് കാവിനാണ് വൈകിട്ട് 6 മണിയോടെ തീപിടിച്ചത്.

പതിവായി രാവിലെയും വൈകിട്ടും സമീപവാസികളാണ് കാവിൽ വിളക്ക് വയ്ക്കുന്നതാണ് . ഇന്ന് വൈകിട്ടും 5.30 മണിയോടെ സമീപവാസിയായ ഒരാൾ വിളക്കിൽ തിരി തെളിച്ചിരുന്നു.

എന്നാൽ 6 മണിയോടെ കാവിൽ നിന്നും തീ പടരുന്നതാണ് നാട്ടുകാർ കാണുന്നത്.

കാവിൽ നിന്ന പനമരം പൂർണ്ണമായും കത്തി നശിച്ചു. സമീപത്തെ ആൽ മരത്തിലേക്ക് തീ പടർന്ന് പിടിക്കുകയും ചെയ്തു.

വർക്കല ഫയർ ആൻഡ് റെസ്ക്യു ടീം എത്തി തീ അണയ്ക്കുകയും വലിയൊരു അപകടം ഒഴിവാവുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!