ദേശീയ ശാസ്ത്ര ദിനത്തിൽ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ച് വിളപ്പിൽശാല യു.പി.എസ്
സ്കൂൾ അസംബ്ലിയിൽ തെറുമോ പെൻ പോൾ, എ.ഡി.ജി.എം.ന്റെ പ്രഭാഷണത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.
പെൻ പോളിന്റെ ശാസ്ത്രജ്ഞയുടെ ക്ലാസ്, സി.ഇ.റ്റി.യിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എൽ.ഇ.ഡി. ബൾബ് നിർമ്മാണവുമായി ബന്ധപ്പെട്ട വർക്ക് ഷോപ്പ് എന്നിവ നടന്നു.
സി.ഇ.റ്റി.യുടെ ശാസ്ത്ര പ്രദർശനവും സ്കൂളിലെ മുഴുവൻ കുട്ടികളെയും അണിനിരത്തി ‘കുട്ടിക്കൊരു പരീക്ഷണം ‘ എന്ന പരിപാടിയും ഉണ്ടായിരുന്നു. പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളും പരീക്ഷണങ്ങളുമായി എത്തിയത് കൗതുകമായി. തെറുമോ പെൻ പോളിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.