പൊരുന്തമൺ എസ്എൻവിയുപിഎസ് മേൽപൊരുന്തമൺ എൽഎംഎൽപിഎസ് സ്കൂളുകളിൽ നിർമ്മിച്ച കിച്ചൺ കം സ്റ്റോർ റൂം ഉദ്ഘാടനം

ei9E1R751042

പുളിമാത്ത് : പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിൽ സ്ഥിതിചെയ്യുന്ന പൊരുന്തമൺ എസ്എൻവിയുപിഎസ് , മേൽപൊരുന്തമൺ എൽഎംഎൽപിഎസ് എന്നീ സ്കൂളുകളിൽ പുതുതായി നിർമ്മിച്ച കിച്ചൺ കം സ്റ്റോർ റൂം ഉദ്ഘാടനം എം. പി.അഡ്വ. അടൂർ പ്രകാശ് നിർവഹിച്ചു.

പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജി. ശാന്തകുമാരി യുടെ അദ്ധ്യക്ഷതയിൽ എസ്എൻവിയുപിഎസ്സിൽ വച്ചു നടന്ന പൊതുസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് അംഗം വിപിൻ വി. എസ് സ്വാഗതം ആശംസിച്ചു ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജി. ജി ഗിരികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

കിളിമാനൂർ ബിപിസി സാബു വി. ആർ, ജാസ്മിൻ ഇ. കെ(എച്ച്എം , എസ്എൻവിയുപിഎസ് )ജയപ്രമീള ജെ. എൽ (എച്ച്എം എൽഎംഎൽപിഎസ്) അജിത. എസ് (റിട്ട. എച്ച്എം എൽഎംഎൽപിഎസ്) ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡി രഞ്ജിതം ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ബി. ജയചന്ദ്രൻ, ജി രവീന്ദ്ര ഗോപാൽ, ആശ എ. സ് എസ് ശിവപ്രസാദ് എന്നിവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!