കിളിമാനൂർ : സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന വായനച്ചങ്ങാത്തം സ്വതന്ത്ര വായന പരിപോഷണ പരിപാടിയുടെ കിളിമാനൂർ ബ്ലോക്ക് തല ഭാഷോത്സവം രാജാരവിവർമ്മ സ്മാരക സാംസ്കാരിക നിലയത്തിൽ വച്ച് നടന്നു.
പഞ്ചായത്ത് തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളുടെയും കുട്ടികളുടെയും മികച്ച രചനകളുടെ പ്രകാശനവും സാഹിത്യ ശിൽപശാലയുമാണ് ബ്ലോക്ക് തല വായനച്ചങ്ങാത്തം.
കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്വതന്ത്ര വായന,രചനാ പരിപോഷണ ശാക്തീകരണമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശ്രീജ ഉണ്ണികൃഷ്ണൻ അക്ഷരവൃക്ഷം ഒരുക്കി ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ സാബു വി ആർ പദ്ധതി വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറമോഹൻകുമാർ , എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ എസ് ജവാദ് , എ ഇ ഒ വി എസ് പ്രദീപ്, ബി ആർ സി ട്രെയിനർ ,ഷാനവാസ് ബി,സി ആർ സി കോഡിനേറ്റർമാരായ കവിത ടി എസ് ,മായ ജി എസ് എന്നിവർ സംസാരിച്ചു.
കവിയും സാഹിത്യ പ്രവർത്തകരുമായ ഗിരിജ കുമാരി എസ് , റെജി ചടയമംഗലം, രാധാകൃഷ്ണൻ കുന്നുംപുറം എന്നിവർ സാഹിത്യ ശിൽപശാലക്ക് നേതൃത്വം നൽകി.
കിളിമാനൂർ ബി ആർ സി പരിധിയിൽ ഉൾപ്പെടുന്ന വിവിധ സ്കൂളുകളിൽ നിന്നുമുള്ള അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു



