കീഴാറ്റിങ്ങലിൽ റെഡിമിക്സ് വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

eiKCBVP41802

കടയ്ക്കാവൂർ : കീഴാറ്റിങ്ങൽ ശങ്കരമംഗലത്ത് റെഡിമിക്സ് വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ആറ്റിങ്ങൽ ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് കോൺക്രീറ്റ് മിക്സിങ്ങിന് വന്ന വാഹനമാണ് സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് പതിച്ചത്.

ഇന്ന് വൈകുന്നേരം ആറു മണിയിടെയായിരുന്നു അപകടം. നാല് റെഡിമിക്സ് വാഹനങ്ങളാണ് അതുവഴി വന്നത്. അതിൽ രണ്ടാമത്തെ വാഹനമാണ് അപകടത്തിൽ പെട്ടത്. കൃത്യമായ സുരക്ഷ നോക്കാതെ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. ഡ്രൈവർക്ക് പരിക്കേറ്റു.

ഇതിന് മുൻപ് കഴിഞ്ഞ മാസം 27നും ഇവിടെ അപകടം നടന്നതായി നാട്ടുകാർ പറയുന്നു. കോൺക്രീറ്റ് പമ്പ് വീണായിരുന്നു അന്ന് അപകടം ഉണ്ടായത്. അപകടങ്ങൾ പതിവാകുന്നത് നാട്ടുകാരിൽ ഭീതി പടർത്തുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളും അപകട സാധ്യതകളും ഒഴിവാക്കി നിർമാണം നടത്താൻ ബന്ധപ്പെട്ട അധികൃതർ ഇടപെട്ടു നിർദേശം നൽകണമെന്ന് പ്രദേശവാസികൾ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!