ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലയിടാൻ കഴിയാത്ത ഭക്തജനങ്ങൾക്കായി കിളിമാനൂർ വാലഞ്ചേരി ഐരുമൂല ശ്രീമഹാ ശിവവിഷ്ണു ക്ഷേത്രത്തിൽ മാർച്ച് 7 ചൊവ്വാഴ്ച പൊങ്കാലയിടുന്നതിനുള്ള സൗകര്യമൊരുക്കും. ക്ഷേത്ര മൈതാനത്തിൽ തയ്യാറാക്കുന്ന പണ്ടാര അടുപ്പിൽ രാവിലെ 10.30 ന് മേൽശാന്തി രഞ്ജിത് സുദർശനൻ അഗ്നി പകരും. ഉച്ചക്ക് 2.30 ന് പൊങ്കാല നിവേദ്യം നടക്കും. പൊങ്കാലയിടാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ആവശ്യമായ സാധന സാമഗ്രികളുമായി അന്നേ ദിവസം രാവിലെ 10 മണിക്ക് മുമ്പായി ക്ഷേത്രത്തിലെത്തിച്ചേരേണ്ടതാണ്.
