ആനാട് ടൗൺ വാർഡ് എഡിഎസ് വാർഷികം അടൂർ പ്രകാശ് എം പി ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ ആർ അജയകുമാർ അധ്യക്ഷത വഹിച്ചു. മുതിർന്ന കുടുംബശ്രീ പ്രവർത്തകരെ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഷൈലജ ആദരിച്ചു. ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.സന്ധ്യ എം എ യെ മുൻ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ അനുമോദിച്ചു.
ആനാട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രായം ചെന്ന തൊഴിലുറപ്പ് തൊഴിലാളിയായ എൽസിയെയും വഴിയിൽ കിടന്ന് കിട്ടിയ തുക പോലീസിനെ എല്പിച്ച് നാടിനു മാതൃകയായ വൈഗയെയും ചടങ്ങിൽ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലങ്കാവ് അനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നെട്ടക്കോണം ഗോപാലകൃഷ്ണൻ, കെ ശേഖരൻ, കവിത പ്രവീൺ, ഷീബ ബീവി , സുമയ്യ, സിഡിഎസ് ചെയർപേഴ്സൺ വിനീത, എഡിഎസ് ചെയർപേഴ്സണൺ അഖില, അംഗങ്ങളായ സരിത, സിന്ധു, ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.