കിഴുവിലം : മുടപുരത്ത് വീടിനു തീപിടിച്ചു.
കിഴുവിലം പഞ്ചായത്ത് പത്താം വാർഡിൽ
മുടപുരം ഈച്ചരൻ വിള വിളയിൽ വീട്ടിൽ സുമതിയുടെ വീടാണ് തീ പിടിച്ചു കത്തി നശിച്ചത്.
ഈ വീട്ടിൽ സുമതിയുടെ സഹോദരന്റെ മകൾ ശകുന്തള മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നു മുറികളും ഒരു അടുക്കളയും ഒരു സിറ്റ്ഔട്ടും അടങ്ങിയതും മൺകട്ട കൊണ്ട് ഭിത്തികെട്ടി തടി മേൽക്കൂരയിൽ ഓല മേഞ്ഞതുമായിരുന്നു വീട്. വീട്ടുപകരണങ്ങളും മേൽക്കൂരയും വിലപ്പെട്ട രേഖകളും കത്തിനശിച്ചു.
ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയിത്തിൽ നിന്നും
അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻപിള്ളയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തി വാട്ടർമിസ്റ്റ്, എംടിയു എന്നിവയുടെ പമ്പുകൾ പ്രവർത്തിപ്പിച്ചു തീ നിയന്ത്രണ വിധേയമാക്കി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നജിമുദീൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷൈൻ, വിജിൽലാൽ,രതീഷ്, അനൂപ്,നിതീഷ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ)പ്രമോദ്, ഷിജിമോൻ, ഹോം ഗാർഡ് പ്രജീവ് എന്നിവരും പങ്കെടുത്തു.