‘കം തകം’ പ്രകാശനവും അയ്യപ്പണിക്കർ അവാർഡ് സമർപ്പണവും നടന്നു
വർക്കല: അയ്യപ്പപ്പണിക്കർ നിർഭയനായിരുന്ന കവിയായിരുന്നെന്ന് കെ.ജയകുമാർ. പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച റിപ്പബ്ലിക് ഓഫ് പൊയട്രി മൂന്നാം വാർഷികപ്പതിപ്പ് ‘കം തകം’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കവിതാ നിർമ്മിതിയുടെ ചിട്ടവട്ടങ്ങളെ പൊളിച്ചുമാറ്റിയ അയ്യപ്പണിക്കർ കവിയെ സ്വതന്ത്രനാക്കുകയാണ് ചെയ്തത്. അതിലൂടെ ആധുനിക കവിതയുടെ വാതായനങ്ങളാണ് തുറക്കപ്പെട്ടത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ‘കേരള കവിത’യെന്നും അദ്ദേഹം പറഞ്ഞു.
കവിയും ചിത്രകാരനുമായ നേമം പുഷ്പരാജ് വാർഷികപ്പതിപ്പ് സ്വീകരിച്ചു.സാഹിത്യ നിരൂപകൻ സുനിൽ സി.ഇ അധ്യക്ഷത വഹിച്ചു.
25555 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അയ്യപ്പപ്പണിക്കർ അവാർഡ് ഡോ.പ്രമീളാദേവിക്ക് പന്ന്യൻ രവീന്ദ്രൻ സമ്മാനിച്ചു.റിപ്പബ്ലിക് ഓഫ് പൊയട്രി എഡിറ്റർ അൻസാർ വർണന, കവി സെബാസ്റ്റ്യൻ,ഫിർദൗസ് കായൽപ്പുറം,ഡിജിന മഞ്ചേരി,ഡോ.പ്രമീളാദേവി എന്നിവർ സംസാരിച്ചു.