Search
Close this search box.

ആറ്റിങ്ങലിൽ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു

IMG-20230306-WA0071

ആറ്റിങ്ങൽ: നഗരസഭ ജനകീയാസൂത്രണം 2022 – 23 വാർഷിക പദ്ധതിയുടെ ഭാഗമായാണ് പട്ടണത്തിലെ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള മേശയും കസേരയും വിതരണം ചെയ്തത്.

നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ടൗൺ യുപി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജടീച്ചർ, കൗൺസിലർ രാജഗോപാലൻ പോറ്റി, ഇംപ്ലിമെന്റിംഗ് ഓഫീസർ അനിൽകുമാർ, ഹെഡ്മാസ്റ്റർ അജികുമാർ, അധ്യാപകൻ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!