വർക്കല: വർക്കലയിൽ പാരാ ഗ്ലൈഡിങ്ങിനിടെ അപകടം. രണ്ട് പേർ ഹൈമാസ് ലൈറ്റിൽ കുരുങ്ങി കിടക്കുകയാണ്. ഏകദേശം ഒരു മണിക്കൂർ ആയി കുരുങ്ങി കിടക്കുന്നു. ഉത്തരേന്ത്യൻ യുവാവും യുവതിയുമാണ് അപകടത്തിൽ പെട്ടത്. പൊലീസ്, ഫയർ ഫോഴ്‌സ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു
