ആറ്റിങ്ങൽ നഗരസഭ വക വസ്തു വകകളുടെ ലേലവും / പുനർലേലവും നാളെ

IMG_20230214_18072574

ആറ്റിങ്ങൽ: നഗരസഭ വക വസ്തു വകകളുടെ 2023 – 24 സാമ്പത്തിക വർഷത്തേക്കുള്ള ലേലവും പുനർ ലേലവുമാണ് മാർച്ച് 9 വ്യാഴാഴ്ച്ച 11 മണിക്ക് ചേരുന്ന കൗൺസിൽ യോഗത്തിൽ നടക്കുന്നത്.

ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മാർച്ച് 8 ബുധനാഴ്ച്ച വൈകുന്നേരം 3 മണിക്ക് മുമ്പായി ക്വട്ടേഷനുകൾ നഗരസഭ ഓഫീസിൽ നൽകേണ്ടതാണ്. ലേലത്തിൽ പങ്കെടുക്കേണ്ടവർ അന്നേ ദിവസം രാവിലെ 10.30 ന് മുമ്പായി നിരതദ്രവ്യ തുകയും ബാങ്ക് ഗ്യാരണ്ടിയും, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ബന്ധപ്പെട്ട സെക്ഷനിൽ ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾ നഗരസഭ റവന്യു വിഭാഗത്തിൽ നിന്നൊ www.attingalmunicipality.in എന്ന വെബ് സൈറ്റിൽ നിന്നൊ അറിയാവുന്നതാണ്.

ലേലം കൊള്ളുന്ന നഗരസഭാ വക വസ്തുവകകളും, ഒടുക്കേണ്ട നിരതദ്രവ്യവും

1. ആലംകോട് ചന്ത
നിരതദ്രവ്യം – 200000

2. അവനവഞ്ചേരി ചന്ത
നിരതദ്രവ്യം – 10000

3. ആറ്റിങ്ങൽ ചന്ത
നിരതദ്രവ്യം – 30000

4. വിളയിൽമൂല ചന്ത
നിരതദ്രവ്യം – 10000

5. കടമുറികൾ, ബങ്കുകൾ, മാർക്കറ്റ് സ്റ്റാളുകൾ എന്നിവ ഒഴിവുള്ളത്
നിരതദ്രവ്യം – 5000

6. സ്ലോട്ടർ ഹൗസ്
നിരതദ്രവ്യം – 50000

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!