വർക്കലയിൽ ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ പൊങ്കാല കഴിഞ്ഞു വന്നവർക്ക് ദാഹജലവും ലഘുഭക്ഷണവും നൽകി

IMG-20230308-WA0075

ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു വർക്കലയിലെ തൊഴിലാളികൾ എല്ലാവർഷത്തെയും പോലെ ആറ്റുകാൽ പൊങ്കാല കഴിഞ്ഞു വരുന്ന ഭക്തജനങ്ങൾക്ക് വർക്കല റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻഡിൽ പാനീയവും ലഘുഭക്ഷണവും വിതരണം ചെയ്തു.

സിഐടിയു വർക്കല ഏരിയാ പ്രസിഡന്റും യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ ബിജു കെആറിന്റെ അധ്യക്ഷതയിൽ ഏരിയ സെക്രട്ടറി വി സത്യദേവൻ ഉദ്ഘാടനം ചെയ്തു.

യൂണിയൻ ഏരിയാസെക്രട്ടറി ഷാൻ സഹായസഹകരണങ്ങൾ നൽകിയവർക്കും നാട്ടുകാർക്കും നന്ദി അറിയിച്ചു.

യൂണിയൻ ട്രഷറർ സഞ്ജു, വൈസ് പ്രസിഡൻമാരായ സംഗീത്, ഫൈസി,അൻഷാദ് ജോയിന്റ് സെക്രട്ടറിമാരായ സഹൽ, മാലിക് എന്നിവർ നേതൃത്വം നൽകി.

ജാതിമതഭേദമന്യേ ക്രിസ്ത്മസ്,നബിദിനം പെരുന്നാൾ,ശ്രീനാരായണ ഗുരു സമാധി കന്നി 5, എന്നിങ്ങനെ എല്ലാ പരിപാടികളും വർഷങ്ങളായി വർക്കലയിലെ സിഐടിയു പ്രൈവറ്റ് ബസ് തൊഴിലാളികൾ നടത്തിവരുന്നു. അതുമാത്രമല്ല, ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലാളികൾക്ക് പലപ്രാവശ്യം ധനസഹായം നൽകുകയും ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!