Search
Close this search box.

വർക്കലയിലെ പാരാഗ്ലൈഡിങ് അപകടം : 3 പേരുടെ അറസ്റ്റ് രേഖപ്പെടത്തി

eiRMWNH96006

വർക്കല : വർക്കലയിലെ പാരാഗ്ലൈഡിങ് അപകടത്തിൽ 3 പേരുടെ അറസ്റ്റ് രേഖപ്പെടത്തി. പാരാഗ്ലൈഡിംഗ് ട്രെയിനര്‍ സന്ദീപ്, പാരാ ഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്.

മനപൂർവമായ നരഹത്യ ശ്രമം ഐപിസി 308 , 34 വകുപ്പുകൾ ചുമത്തിയാണ് കേസ്. അലക്ഷ്യമായ കണ്ട്രോൾ മൂലമാണ് പാരാഗ്ലൈഡ് അപകടത്തിൽപ്പെടാൻ കാരണമായി ചൂണ്ടിക്കാട്ടി വർക്കല പോലീസ് കേസെടുത്തിട്ടുള്ളത്.

സംഭവത്തിൽ പാരാഗ്ലൈഡിങ് ഇൻസ്ട്രക്ടർ കൂടിയായ ഉത്തരേന്ത്യൻ സ്വദേശിയായ സന്ദീപിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

ഫ്ലൈ അഡ്വൻചറസ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനത്തിന്റെ പാരാഗ്ലൈഡിങ് ഇൻസ്ട്രക്ടർ ആണ് സന്ദീപ്.

സന്ദീപിനെ കൂടാതെ സ്ഥാപനത്തിന്റെ പേരിലും ജീവനക്കാരായ ശ്രേയസ് , പ്രഭുദേവ് എന്നിവരെയും പ്രതിചേർത്താണ് പോലീസ് കേസെടുത്തിട്ടുളത്. സ്ഥാപനത്തിന്റെ ഉടമകളായ ആകാശ് , ജിനീഷ് എന്നിവരും ഇതോടെ പ്രതികളാകും.

വർക്കലയിലെ കടൽത്തീര പാരാഗ്ലൈഡിംഗ് ലക്ഷ്യസ്ഥാനം നോർത്ത് ക്ലിഫിലെ ഒരു ഹെലിപാഡിൽ നിന്നാണ് ആരംഭിക്കുന്നത്, പൈലറ്റ് അല്ലെങ്കിൽഇൻസ്ട്രക്ടർ അറബിക്കടലിന് മുകളിലൂടെയുള്ള ആകാശയാത്രയ്ക്ക് ഒടുവിൽ ഹെലിപാഡിലേക്കോ ചിലപ്പോൾ ബീച്ചിലേക്കോ തിരികെ സുരക്ഷിതമായി ലാൻഡ് ചെയ്യും.
മോട്ടോർ ഉപയോഗിച്ചും കൈ കൊണ്ട് നിയന്ത്രിച്ചുമുള്ള പാരാഗ്ലൈഡിങ് ആണ് വർക്കലായിൽ നിലവിൽ ഉള്ളത്. പാരാ ഗ്ലൈഡിങ്‌ , പാരാ മോട്ടറിങ്‌ എന്നിങ്ങനെ രണ്ട് വിഭാഗമായുള്ള പരാഗ്ലൈഡിങ് പ്രവർത്തനം ആണ് നിലവിൽ വർക്കലയിൽ ഉള്ളത്.

പാപനാശം മലനിരകളിൽ നിന്നും പറന്ന് ഉയരുന്ന പാരാഗ്ലൈഡർ കടലിന് മുകളിലൂടെ കാറ്റിന്റെ ഗതി നിയന്ത്രിച്ചു സഞ്ചരിക്കുന്നതിനുള്ള എൻഒസി നഗരസഭ നൽകുകയും തുടർന്ന് മറ്റ് അടിസ്‌ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ബോധ്യപ്പെട്ടു ടൂറിസം ഡിപ്പാർട്ട്‌മെന്റ് പ്രവർത്തനത്തിന് അനുമതി പത്രവുമാണ് നൽകുന്നത് എന്നാണ് നഗരസഭാ അധികൃതർ വ്യക്തമാക്കുന്നത് .

കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ അലക്ഷ്യമായി പാരാഗ്ലൈഡർ നിയന്ത്രിച്ചു എന്നതാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പറന്ന് ഉയർന്ന് 5 മിനുട്ടിൽ തന്നെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നും സഞ്ചാരിയായ യുവതി നിലവിളിച്ചിട്ടും കൂട്ടാക്കാതെ പാരാഗ്ലൈഡിങ് തുടർന്നും എന്നുമുള്ള യുവതിയുടെ മൊഴിയിൽ ആണ് പോലീസ് കേസെടുത്തിട്ടുള്ളത്. കൂടാതെ പാപനാശം മലനിരകൾക്ക് ഉള്ളിലേക്കുള്ള ഭാഗത്ത്‌ പാരാഗ്ലൈഡിങ് പാടില്ല എന്ന നിർദ്ദേശം ലംഘിക്കപ്പെട്ടു എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്ന് വർക്കല എസ്എച്ച്ഒ സനോജ് എസ് ചൂണ്ടിക്കാട്ടി.

സഞ്ചാരിയുടെ സമ്മതപത്രം ഇപ്രകാരമുള്ള സാഹസിക സഞ്ചാരത്തിന് ആവശ്യമുണ്ട് എന്നിരിക്കെ ഈ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പാരാഗ്ലൈഡിങ് നടത്തിയത്. നിയമക്കുരുക്കിലേക്ക് കാര്യങ്ങൾ നീങ്ങും എന്ന് മനസിലാക്കിയതോടെ ജീവനക്കാർ ആശുപത്രിയിൽ എത്തി യുവതിയിൽ നിന്നും വെള്ള പേപ്പറിൽ റവന്യൂ സ്റ്റാമ്പ് പതിപ്പിച്ചു കയ്യൊപ്പും വാങ്ങിയെടുക്കുകയായിരുന്നു എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സ്ഥാപനം നൽകിയിട്ടുള്ള ലൈസൻസ് രേഖകൾ പുനഃപരിശോധിക്കുമെന്നും അപകടത്തിന്റെ വിശദമായ അന്വേഷണറിപ്പോർട്ട് ടൂറിസം ഡിപാർട്മെന്റിനും ജില്ലാ ഭരണകൂടത്തിനും നൽകുമെന്നും അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ട് പോകുമെന്നും വർക്കല എസ്എച്ച്ഒ സനോജ് എസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!