Search
Close this search box.

വർക്കല അയിരൂരിൽ ക്ഷേത്രോത്സവത്തിനിടയിൽ ആന വിരണ്ടു

eiOGAWF30306

ക്ഷേത്രോത്സവത്തിനിടയിൽ ആന വിരണ്ടോടി . ആനപ്പാപ്പന്റെ സമയോചിത ഇടപെടൽ മൂലം 20 മിനിറ്റിനുള്ളിൽ ആനയെ തളയ്ക്കാൻ കഴിഞ്ഞു.

രാത്രി പത്തര മണിയോടെയാണ് സംഭവം. വർക്കല അയിരൂർ കിഴക്കേപ്പുറം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് തിടമ്പേറ്റിയ ആനയാണ് വിരണ്ടത്. ഉത്സവ ചടങ്ങുകൾ കഴിഞ്ഞു തിടമ്പ് അഴിച്ചുമറ്റുന്ന സമയത്താണ് ആന വിരണ്ടത്.

ആനപുറത്ത് ഇരുന്ന യുവാവ് താഴേയ്ക്ക് തെറിച്ചു വീഴുകയും പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. പരിക്ക് സാരമുള്ളത് അല്ലെന്നാണ് പ്രാഥമിക വിവരം. യുവാവിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

20 മിനുട്ടോളം സമയമെടുത്താണ് ആനയെ തളച്ചത്. നല്ല രീതിയിൽ ഭയപ്പാട് ഉണ്ടാക്കുന്ന ഒരു സാഹചര്യം നിലനിന്നിരുന്നു. ആന വിരണ്ടതോടെ ആളുകൾ നാലുപാടും ഓടി രക്ഷപ്പെടുകയായിരുന്നു. ക്ഷേത്ര പരിസരത്ത് തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.

ആനയെ അവിടെ നിന്നും മാറ്റിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!