Search
Close this search box.

ഇടവിളാകം യു.പി.സ്കൂളിൽ ക്രാഫ്റ്റ് 23-തൊഴിൽ പരിശീലനം.

IMG-20230310-WA0093

മംഗലപുരം: സമഗ്ര ശിക്ഷ കേരളം, കണിയാപുരം ബി.ആർ.സിയുടെ നേതൃത്വത്തിൽ സ്കൂൾ തലം മുതൽ തൊഴിൽ പരിശീലനം എന്ന ലക്ഷ്യത്തിൽ ക്രാഫ്റ്റ് 23-തൊഴിൽ പരിശീലന പരിപാടിക്ക് തുടക്കമായി.

ഭാവിയിൽ വിദ്യാർത്ഥികൾക്ക് ഗുണകരമാകുന്ന ഇലക്ട്രിക് വർക്കുകൾ, പാവനിർമാണം, ജൈവകൃഷി, നാടൻ ഭക്ഷണ രീതികൾ എന്നിവയിൽ കുട്ടികൾക്ക് മൂന്ന് ദിവസത്തെ പരിശീലനം നൽകും പഠനത്തോടൊപ്പം സ്വയംപര്യാപ്തതക്കായി വിവിധ ശേഷികൾ കുട്ടികളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

ഓരോ ബി.ആർ സി.യിലെയും തെരഞ്ഞെടുത്ത മൂന്ന് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്. പരിശീലനത്തോടൊപ്പം ഈ മേഖലകളിലെ വിദഗ്ധരുമായി സംവദിക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ വിദഗ്ധരായ ജൈവകർഷകൻ ജാഫർ ഖാൻ, പ്ലംബ്ലിംഗ് പരിശീലകൻ എ.ബിജു’, പാചക തൊഴിലാളി ബി. ശാന്ത എന്നിവരെ ആദരിച്ചു. പി ടി എ പ്രസിഡൻ്റ് എ.ബിനു. ബി.ആർ.സി .ട്രയിനർ സതീഷ്, പ്രഥമാധ്യാപിക എൽ.ലീന, റസിയ, പി.ഷാജി, വി.എസ് റോയ് എന്നിവർ സംസാരിച്ചു.

പരിഷ്കരിക്കുന്ന പാഠ്യപദ്ധതിയിൽ പഠനത്തോടൊപ്പം തൊഴിൽ പരിശീലനത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!