Search
Close this search box.

ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിന്റെ 111-ആം വാർഷികാഘോഷം നടന്നു

IMG-20230312-WA0041

ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിന്റെ 111-ആം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു.

പൊതുസമ്മേളനം ആറ്റിങ്ങൽ നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സിനിമാ താരം അഖിൽ കവലയൂർ മുഖ്യാതിഥി ആയിരുന്നു.

പി.റ്റി.എ. പ്രസിഡന്റ് മൂഴിയിൽ സുരേഷ് അദ്ധ്യക്ഷനായിരുന്നു. കൗൺസിലർ ഷീല,സ്കൂൾ മാനേജർ എ. രാമചന്ദ്രൻ നായർ, ഹെഡ്മാസ്റ്റർ  മധു. ജി.ആർ, സ്റ്റാഫ് സെക്രട്ടറി  പുലരി ആർ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

യോഗാനന്തരം തോട്ടയ്ക്കാട് അജിത്ത് നാടൻ പാട്ട് അവതരിപ്പിച്ചു. സ്കൂൾ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപിച്ചു. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വിദ്യാർത്ഥികൾ . രക്ഷിതാക്കൾ . പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!