ബഡ്ജറ്റിൽ പ്രതിഷേധം അറിയിച്ചു കോൺഗ്രസ്സും, ബിജെപിയും സഭ ബഹിഷ്കരിച്ചു.
ബഡ്ജറ്റ് നിർദ്ദേശത്തിൽ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്ന കാര്യം മുനിസിപ്പൽ ഭരണാധികാരികൾക്ക് നടപ്പിലാക്കാൻ പറ്റാത്ത പദ്ധതിയാണെന്നും എന്നാൽ ഒരു തീപ്പെട്ടിയും , ഒരു പിടിചൂട്ടും ഒരു വീട് ഒന്നിന് സൗജന്യമായി നൽകുകയാണെങ്കിൽ തെരുവ് വിളക്കിന്റെ അപര്യാപ്തതയിൽ നിന്ന് മോചിതരാക്കുകയും അതിന്റെ ഫലമായി തെരുവുനായ ശല്യവും ഒഴിവാകുമെന്നും ബിജെപി പരിഹസിച്ചു.
തെരുവു വിളക്കുകൾ പ്രകാശിപ്പിക്കാൻ കഴിയാത്ത നഗരസഭയ്ക്ക് എങ്ങനെ അഞ്ചു കോടിയുടെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ കഴിയുമെന്ന് പരിഹസിച്ചു. കൂടാതെ വ്യവസായ കേന്ദ്രത്തിന് ബഡ്ജറ്റിൽ പ്രാതിനിത്യം നൽകിയിട്ടില്ല, വനിതാ ഹോസ്റ്റൽ അടച്ചുപൂട്ടിയിരിക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതികൾ ഇല്ല , ആറ്റിങ്ങൽ മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ ഇല്ല. വർഷങ്ങളായി നവീകരണത്തിന്റെ പേരിൽ അടച്ചിട്ടിരിക്കുന്ന ഠൗൺ ഹാൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിന് പദ്ധതി നിർദ്ദേശിച്ചിട്ടില്ല, വഴിയോര കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച് ബഡ്ജറ്റിൽ പരാമർശം ഇല്ലായെന്നും ആരോപിച്ചു കൊണ്ടാണ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ബഡ്ജറ്റ് ചർച്ച ബഹിഷ്കരിച്ചത്.
ബഡ്ജറ്റ് അവതരണ വേളയിലും ചർച്ചയിലും കറുത്ത വസ്ത്രമണിഞ്ഞാണ് അഞ്ചാം വാർഡ് ബിജെപി കൗൺസിലർ ജീവൻലാൽ എത്തിയത്.