വർക്കല : വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഓടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുണ്യറമദാൻ ആഗതമാകുന്നതിന് മുന്നോടിയായി
‘അഹ്‌ലൻ റമദാൻ’ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു.
ഓടയം ദാറുസ്സലാം മദ്രസാ ഹാളിൽ സംഘടിപ്പിച്ച റമദാൻ പ്രഭാഷണം വിസ്‌ഡം യൂത്ത് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ഹൻസീർ ഹക്കീം ഉദ്ഘാടനം ചെയ്തു. വിസ്‌ഡം ഓടയം യൂണിറ്റ് പ്രസിഡന്റ് കലാമുദ്ധീൻ അധ്യക്ഷനായി. പാലാംകോണം ദാറുൽ അർഖം അറബിക് കോളേജ് അദ്ധ്യാപകൻ മുഹമ്മദ്ഷാ അൽഹികമി മുഖ്യപ്രഭാഷണം നടത്തി. വിസ്‌ഡം ഓടയം യൂണിറ്റ് സെക്രട്ടറി മധുനൂർ സ്വാഗതവും വിസ്‌ഡം യൂത്ത് യൂണിറ്റ് സെക്രട്ടറി ജാസം സലീം നന്ദിയും പറഞ്ഞു.