Search
Close this search box.

ന്യൂനപക്ഷങ്ങൾക്ക് വേണ്ടത് രക്ഷകർത്താക്കൾ അല്ല; നീതിയാണ് – നജീബ് കാന്തപുരം

IMG-20230320-WA0039

തിരുവനന്തപുരം: മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടത് രക്ഷാകർത്താക്കളല്ലെന്നും നീതിയാണ് വേണ്ടതെന്നും നജീബ് കാന്തപുരം എം.എൽ.എ.

ഇടതു പക്ഷ സർക്കാരിൻ്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അട്ടിമറിക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ ഡയറക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വത്തിന്റെ കപട മുഖമാണിഞ്ഞു കൊണ്ട് ഇടത്പക്ഷ സർക്കാർ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വൻ തോതിൽ അട്ടിമറിക്കുകയാണെന്നും സംഘ്പരിവാർ അജണ്ടകൾക്ക് അവസരമൊരുക്കി വർഗീയത വളർത്തുന്ന ദ്രുവീകരണ ഭരണമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടത്പക്ഷ സർക്കാരിന്റെ കീഴിൽ തുടർച്ചയായി സംഭവിച്ച് കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതി അട്ടിമറികൾക്കും വിവേചനത്തിനുമെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച മാർച്ചിന് നേരെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറിമാരായ ഫാരിസ് ഒ.കെ, അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് റാഫിദ് കണിയാപുരം ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.

ന്യൂനപക്ഷ പദ്ധതികൾക്കായി കഴിഞ്ഞ ആറ് വർഷങ്ങളിലായി ബഡ്ജറ്റിൽ അനുവദിച്ച തുക പാഴാക്കൽ, ഈ വർഷത്തെ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ചിലവഴിക്കാതെ അപേക്ഷ ക്ഷണിക്കാൻ സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായ അനാസ്ഥ, സച്ചാർ-പാലോളി കമ്മീഷൻ ശുപാർശ ചെയ്ത മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുളള പദ്ധതികളിൽ നടന്ന അട്ടിമറി, മദ്റസാ അധ്യാപകർക്കുള്ള ഭവനനിർമാണ പദ്ധതി നടപ്പിൽ വരുത്താൻ കാണിക്കുന്ന അനാസ്ഥ തുടങ്ങിയ ന്യൂനപക്ഷ വിരുദ്ധ നടപടികൾക്കെതിരെ ആരോപിച്ചാണ് സോളിഡാരിറ്റി ന്യൂനപക്ഷ ഡയറക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചത്. രണ്ട് പിണറായി സർക്കാറുകളുടെ കാലത്തായി ന്യൂനപക്ഷ പദ്ധതികൾക്കായി ആകെ അനുവദിക്കപ്പെട്ട 632.64 കോടി രൂപയിൽ ചെലവഴിക്കാതെ പാഴാക്കിയത് 193.9 കോടി രൂപയാണ് വിനിയോഗിക്കാതെ പാഴാക്കിക്കളഞ്ഞതെന്നും പ്രതിഷേധക്കാർ പറഞ്ഞു . ആകെ അനുവദിക്കപ്പെട്ടതിൻറെ 30.6 ശതമാനം.

തിങ്കൾ രാവിലെ 10.30 ന് പാളയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് നിയമസഭക്കടുത്ത് വെച്ച് പോലീസ് തsഞ്ഞു. ഡയറക്ടറേറ്റ് മാർച്ചിൽ കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ, KMYf സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി, മെക്ക നാഷണൽ ജനറൽ സെക്രട്ടറി പ്രൊഫ. ഇ അബ്ദുൽ റഷീദ്, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ, തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കൾ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ് മാൻ, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ് മാൻ ഇരിക്കൂർ, ജി.ഐ.ഒ സംസ്ഥാന കൗൺസിൽ അംഗം ഹവ്വ റാഖിയ തുടങ്ങിയവർ ഐക്യദാർഢ്യമറിയിച്ച് സംസാരിച്ചു.

സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് അധ്യക്ഷത വഹിച്ചു. തൻസീർ ലത്തീഫ് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടിമാരായ തൻസീർ ലതീഫ്, ഫാരിസ്.ഒ.കെ, അസ്ലം അലി, റഷാദ് വി.പി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!