തിരുവനന്തപുരം : മാസപ്പിറവി ദൃശ്യമായതിന്റെ സാഹചര്യത്തിൽ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം.
കോഴിക്കോട് കാപ്പാടും തമിഴ്‌നാട് കുളച്ചലിലുമാണ് മാസപ്പിറവി കണ്ടത്. കാപ്പാട് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ ഒന്നായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ, സംയുക്ത ഖാദിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഖലീലുൽ ബുഖാരി തങ്ങൾ എന്നിവർ പ്രഖ്യാപിച്ചു. പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും നാളെ റമദാൻ ഒന്നായി പ്രഖ്യാപിച്ചു. ദക്ഷിണ കേരള ജഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും മാസപ്പിറവി സ്ഥിരീകരിച്ചു.