Search
Close this search box.

ചിറയിൻകീഴ് പടനിലം ഗവ.എൽ.പി എസിന്റെ 115ാം വാർഷികാഘോഷവും പഠനോത്സവവും മികവ് പ്രദർശനവും

ei8YDOI1516

ചിറയിൻകീഴ്: ചിറയിൻകീഴ് പടനിലം ഗവ. എൽ.പിഎസിന്റെ 115ാം വാർഷികാഘോഷവും പഠനോത്സവവും മികവ് പ്രദർശനവും സംഘടിപ്പിച്ചു.

എസ്എംസി ചെയർമാൻ മണികണ്ഠൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ സിഎൽ രജീഷ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു.

വാർഷികാഘോഷ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷും പഠനോത്സവ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി മുരളിയും നിർവഹിച്ചു.

കുട്ടികൾക്കുള്ള സമ്മാന ദാനം എഇഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് കെ . ദിനേശ് നിർവഹിച്ചു.മുൻ ബി പി സി സജി,മുൻ എച്ച്എം സുനി, സിആർസി കോർഡിനേറ്റർ സജിത, ഉമാമഹേശ്വരൻ, രഘു ആശാരി, സിഎസ് രാജൻ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രീജ നന്ദി രേഖപ്പെടുത്തി.

മദ്ധ്യവേനലവധിക്കാലത്തെ കുട്ടികൾക്കുളള 5 കിലോ അരിയുടെ വിതരണോദ്ഘാടനവും ആർ സുഭാഷ് നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും പഠനോത്സവവും അരങ്ങേറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!