പാലച്ചിറ ജംഗ്ഷനിൽ വഴിയോര മത്സ്യക്കച്ചവടം തകൃതി, ഗതാഗത തടസ്സം രൂക്ഷമെന്നു പരാതി

eiLJY7W6722

ചെറുന്നിയൂർ: പാലച്ചിറ ജംഗ്ഷനിൽ വാഹന ഗതാഗതവും കാൽനടയും തടസ്സപ്പെടുത്തുന്ന അനധികൃത വഴിയോര മത്സ്യച്ചന്ത പൊലീസ് സഹായത്തോടെ ഒഴിപ്പിച്ച് നിരോധന മുന്നറിയിപ്പു ബോർഡ് നാട്ടിയിട്ടും കച്ചവടത്തിന് കുറവില്ല. രാത്രിയിലും തുടരുന്ന വഴിവാണിഭം തടയാൻ അധികാരികൾക്ക് കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ വാദം. തിരക്കേറിയ പാലച്ചിറ ജംഗ്ഷനിൽ റോഡ് വശത്ത് ആണ് കച്ചവടം.

മത്സ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളുടെ പാർക്കിങ് ബാഹുല്യത്തിൽ നാലു റോഡുകൾ സംഗമിക്കുന്ന ജംഗ്ഷൻ ഗതാഗതക്കുരുക്കിലാകുന്നു. അടുത്തകാലത്തായി അപകടങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചതായി നാട്ടുകാർ പറഞ്ഞു. അമ്പതു മീറ്റർ ചുറ്റളവിൽ ഒരു അനധികൃത കച്ചവടവും അനുവദിക്കില്ലെന്ന പ‍ഞ്ചായത്ത് ബോർഡിന് മുന്നിൽ തന്നെയാണ് കച്ചവടം പൊടിപൊടിക്കുന്നതത്രെ. അനധികൃത വാണിഭത്തിനെതിരെ കർശന നടപടി വേണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്. വ്യാപാര സംഘടനകളും ഇതേ ആവശ്യം ഉയർത്തുന്നുണ്ട്.

ഇതിന് മുൻപ് പോലീസിൻറെ സഹായത്തോടെ പഞ്ചായത്ത് അധികൃതർ അനധികൃത വഴിയോരക്കച്ചവടം എന്ന തരത്തിൽ മുന്നറിയിപ്പ് ബോർഡ് നാട്ടി കച്ചവടം നിരോധിക്കുകയും ചെയ്തിരുന്നു. എന്നാൽ തങ്ങളുടെ ജീവിത മാർഗ്ഗം ഇതാണെന്നും എല്ലാവരും ഇത് ഒഴിപ്പിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ തങ്ങൾക്ക് മറ്റൊരു ജീവിത വഴി ആരും സഹായിക്കുന്നില്ല എന്നും അവർ പറയുന്നു. മാത്രമല്ല പഞ്ചായത്ത് എന്തുകൊണ്ടാണ് തങ്ങൾക്ക് മറ്റൊരു സ്ഥലം ശരിയാക്കി നൽകാത്തത് എന്നും അവർക്ക് ചോദ്യമുണ്ട്. നിത്യജീവിതത്തിന് കഷ്ടപ്പെട്ട് ചെറിയ കച്ചവടം നടത്തി ഓരോ ദിവസം മുന്നോട്ടു നയിക്കുന്ന പാവങ്ങളാണ് തങ്ങളെന്നും, ഒന്നോ രണ്ടോ മണിക്കൂർ മാത്രമുള്ള കച്ചവടമാണ് ഇവിടെ നടക്കുന്നത് എന്നും അവർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!