കണിയാപുരത്ത് പട്ടാപ്പകല്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവർന്നു

eiX8A6641706

കണിയാപുരത്ത് പട്ടാപ്പകല്‍ മോഷണം. രണ്ടരലക്ഷം രൂപ കവര്‍ന്നു. പമ്പ് മാനേജരില്‍ നിന്നാണ് രണ്ടര ലക്ഷം രൂപ കവര്‍വച്ച നടത്തിയത്.

ഇന്നലെ വൈകുന്നേരം മൂന്നരയോടെ കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വച്ചാണ് കവര്‍ച്ച നടന്നത്. ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവല്‍സ് മാനേജര്‍ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐ ബാങ്കില്‍ അടയ്ക്കാന്‍ പോകവേയാണ് സ്കൂട്ടറിലെത്തിയ രണ്ടു പേര്‍ പണം തട്ടിയെടുത്തത്.

ബാങ്കിന് മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവില്‍ നിന്ന മോഷ്ടാക്കള്‍ ഷാ അടുത്തെത്തിയപ്പോള്‍ കൈയിലെ പൊതി തട്ടിപ്പറിക്കുകയായിരുന്നു. സ്റ്റാര്‍ട്ട് ചെയ്ത് വച്ചിരുന്ന സ്കൂട്ടറില്‍ ഇവര്‍ കടന്നുകളഞ്ഞു. ഷാ പിറകെ ഓടിയെങ്കിലും പിടികിട്ടിയില്ല. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നു. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു.

ഉടന്‍ തന്നെ മംഗലപുരം പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രിയോടെ ഹോണ്ട ഡിയോ സ്കൂട്ടര്‍ പോത്തന്‍കോട് പൂലന്തറയില്‍ നിന്നും കണ്ടെടുത്തു. സ്ഥിരമായി പണമടയ്ക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയതെന്നാണ് നിഗമനം. സംഭവത്തില്‍ മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!