കൊടുംവേനലിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് ഇത്തിരി ദാഹമകറ്റാൻ സിഐറ്റിയുവിൻ്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി നടയിൽ തണ്ണീർ പന്തൽ ആരംഭിച്ചു.
സംസ്ഥാത്ത് പകൽ താപനില ക്രമാതീതമായി ഉയരുകയാണ്. പുറംജോലി സമയം പോലും സർക്കാർ ക്രമീകരിച്ചിരിക്കുകയാണ്. ഉച്ചക്ക് 12 മണി മുതൽ 3 മണിവരെ പുറംജോലികളിൽ ഏർപ്പെടരുത്.
സൂര്യാഘാത സാധ്യത ഏറി വരുന്ന സാഹചര്യത്തിലാണ്സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ആരംഭിച്ചത്. സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് കേരളകൗമുദി ആറ്റിങ്ങൽ ലേഖകൻ ബൈജു മോഹനന് കുടിനീരും തണ്ണി മത്തനും നല്കി ഉൽഘാടനം ചെയ്തു.
ഏര്യാ പ്രസിഡൻ്റ് എം.മുരളി അദ്ധ്യക്ഷനായി. ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഏര്യാ കമ്മറ്റിയംഗങ്ങളായ ആർ.എസ്.അരുൺ, എൻ.ബിനു, റ്റി.ബിജു, ശിവൻ ആറ്റിങ്ങൽ, അനിൽ ആറ്റിങ്ങൽ, ആർ.അനിത, ബി.സതീശൻ, കൗൺസിലർ കെ.പി.രാജശേഖരൻ പോറ്റി, എം.സതീശ് ശർമ്മ, എസ്.ബൈജു എന്നിവർ പങ്കെടുത്തു.
അടുത്ത ദിവസം മുതൽ എല്ലാ പഞ്ചായത്തിലും പ്രധാന കേന്ദ്രങ്ങളിൽ സിഐറ്റിയു കോർഡിനേഷൻ കമ്മറ്റികളുടെ നേതൃത്വത്തിൽ തണ്ണീർ പന്തലുകൾ ആരംഭിക്കുമെന്ന് ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ അറിയിച്ചു.