Search
Close this search box.

വേനലിൽ വലയുന്ന പറവകൾക്ക് തണ്ണീർക്കുടവുമായി സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ

IMG-20230326-WA0030

അവനവഞ്ചേരി ഗവ. ഹൈസ്കൂൾ എസ്.പി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ വേനൽക്കാലത്ത് പക്ഷികൾക്കും ചെറു ജീവികൾക്കും ദാഹജലം നൽകാൻ തണ്ണീർക്കുടങ്ങൾ സ്ഥാപിക്കുന്നു.

കുട്ടികളുടെ നേതൃത്വത്തിൽ അഞ്ച് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച പരിപാടി ഈ വേനൽക്കാലത്തും മുടക്കമില്ലാതെ തുടരുകയാണ്. ചെറിയ മൺചട്ടികളിൽ വെള്ളം നിറച്ച് പക്ഷികൾ എത്തിച്ചേരുന്ന വൃക്ഷങ്ങളുടെ ചില്ലകളിൽ സ്ഥാപിക്കുകയാണ് ചെയ്യുന്നത്.

സ്കൂളിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ച തണ്ണീർക്കുടങ്ങൾക്ക് പുറമേ കേഡറ്റുകൾ സ്വന്തം വീടുകളിലും സമീപപ്രദേശങ്ങളിലും തണ്ണീർകുടങ്ങൾ ഒരുക്കിക്കഴിഞ്ഞു.

കുട്ടികളിൽ പരിസ്ഥിതി സംരക്ഷണവും പക്ഷിമൃഗാദികളോടുള്ള കരുതലും വളർത്തിയെടു ക്കുകയാണ് ലക്ഷ്യമെന്ന് അധ്യാപകനും എസ്.പി.സി. യുടെ കമ്യൂണിറ്റി പോലീസ് ഓഫീസറുമായ എൻ. സാബു പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!