Search
Close this search box.

തോട്ടിൽനിന്നു പിടികൂടിയ മൂർഖൻ പാമ്പുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തി, സംഭവം പോത്തൻകോട്ട്

eiM3DDB14203

പോത്തൻകോട് : പോത്തൻകോട് നന്നാട്ടുകാവ് ജംഗ്ഷനു സമീപത്തെ തോട്ടിൽനിന്നു പിടികൂടിയ മൂർഖൻ പാമ്പുമായി യുവാവ് പോത്തൻകോട് പോലീസ് സ്റ്റേഷനിലെത്തി. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പണിമൂല അനൂപ് ഭവനിൽ അനൂപ് ആണ് മൂർഖൻ പാമ്പുമായി പോലീസ് സ്റ്റേഷനിലെത്തിയത്.

വനം വകുപ്പ് ഉദ്യോഗസ്ഥരെയും പാമ്പുപിടിത്തക്കാരെയും ബന്ധപ്പെട്ടിട്ടും ആരും എത്താത്തതിലാണ് പാമ്പിനെ പോലീസ് സ്റ്റേഷനിലെത്തിച്ചതെന്ന് അനൂപ് പറഞ്ഞു. പോലീസ് സ്റ്റേഷനിൽനിന്നു വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പാലോട് ഫോറസ്റ്റ് ബീറ്റ് ഓഫീസിൽ നിന്ന് ഓഫീസർ രാകേഷും സംഘവുമെത്തി രാത്രി ഒൻപതരമണിക്ക് പാമ്പിനെ കൊണ്ടുപോയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!